News One Thrissur
Updates

ലഹരിക്കെതിരെ വാടാനപ്പള്ളി ലയൺസ് ക്ലബ്ബ് ലയണത്തോൺ 2026 ദീർഘദൂര ഓട്ടമത്സരം നടത്തി.

വാടാനപ്പള്ളി: രാസലഹരി എന്ന വിപത്തിനെതിരെ വാടാനപ്പള്ളി ലയൺസ് ക്ലബ്ബ് 10കി.മി, 5 കി.മീ. ദീർഘദൂര ഓട്ടമത്സരം നടത്തി.
വാടാനപ്പള്ളി ചിലങ്ക ബീച്ചിൽ നടന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ. രതീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
പുരുഷന്മാരും വനിതകളുമടക്കം 300-ൽ പരം പേർ ഓട്ടമത്സരത്തിൽ പങ്കെടുത്തു.
മത്സരശേഷം നടന്ന പൊതുയോഗം മണലൂർ എം.എൽ.എ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ സുരേഷ് വാരിയരും, എം.എൽ.എ സി. രവീന്ദ്രനാഥും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് ലയൺ രലീഷ് രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി.
വാടാനപ്പള്ളി ഒലിവ് ഹെൽത്ത് കെയർ പോളി ക്ലിനിക് എം.ഡി അരൂപ്, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ എം.സി. മദനകുമാർ, ഡിസ്ട്രിക്ട് ജിഎൽടി കോ-ഓർഡിനേറ്റർ ലയൺ പ്രശാന്ത് മേനോൻ, റീജിയൺ ചെയർപേഴ്സൺ ലയൺ പിതാംബരൻ രാരമ്പത്ത്, സെക്രട്ടറി ലയൺ പ്രവീൺജിത്ത് കൊണ്ടറപ്പശ്ശേരി, ട്രഷറർ ലയൺ എം.വി. ബിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Related posts

കാരമുക്ക് പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി.

Sudheer K

തങ്കമണി അന്തരിച്ചു.

Sudheer K

ഭാസ്കരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!