News One Thrissur
Updates

ചാഴൂർ ജയന്തി ബണ്ട് റോഡിലെ പാലത്തിനടിയിൽ ശുചി മുറി മാലിന്യം തള്ളി

ചാഴൂർ: പഞ്ചായത്തിലെ ജയന്തി പടവിലൂടെ കടന്നുപോകുന്ന ജയന്തി ബണ്ട് റോഡിലെ പാലത്തിനടിയിൽ ശുചി മുറി മാലിന്യം തള്ളിയ നിലയിൽ . 250 ഏക്കർ വരുന്ന ജയന്തി പടവിൽ കൃഷിയ്ക്കാവശ്യമായ വെള്ളം കൊണ്ടുപോകുന്ന പ്രധാന ചാലിലാണ് ശുചി മുറി മലിന്യം തള്ളിയിട്ടുള്ളത്. കൃഷി ഒരുക്കുന്നതിനായുള്ള പണികൾ നടന്നു വരുന്ന സമയത്ത് തോട്ടിൽ മാലിന്യം കലർത്തിയത് കർഷകർക്കും അനുബന്ധ ജോലികൾ ചെയ്യുന്ന നിരവധി തൊഴിലാളികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങക്ക് കാരണമാകും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായി പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥിരമായി ശുചി മുറി മാലിന്യവും, അജൈവ മാലിന്യങ്ങളും തള്ളുന്നത് പതിവാണ് . ഇതിനെതിരെ പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വിഭാഗത്തിനും നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടികൾ ഇപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുകയാണെന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടർക്കഥയാവുന്നത്.

Related posts

ആംബുലൻസിൽ എംഡിഎംഎ കടത്ത്; തൃശൂരിൽ രണ്ട് പേർ പിടിയിയിൽ.

Sudheer K

ആമിന അന്തരിച്ചു

Sudheer K

ഷാഹുൽ ഹമീദ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!