News One Thrissur
Updates

തൃശൂർ ജില്ല ഈഴവസഭയുടെ വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനം

തൃപ്രയാർ: തൃശൂർ ജില്ല ഈഴവസഭയുടെ 17 ാം വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനം നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നാട്ടിക ശ്രീനാരായണ ഗുരു കോളേജ് പ്രിൻസിപ്പാൾ ഡോ എസ് ഷിബു ഉദ്ഘാടനം നിർവ്വഹിച്ചു. ഈഴവ സഭ പ്രസിഡൻ്റ് ടി.കെ ഷൺമുഖൻ അധ്യക്ഷത വഹിച്ചു. എസ്.എസ് എൽ.സി, പ്ലസ് ടു എന്നീ ക്ലാസുകളിലെ ഫുൾ എ പ്ലസ്സ് ലഭിച്ച സഭാ മെമ്പർമാരുടെ മക്കൾക്ക് പെരിങ്ങോട്ടുകര കാനാടിക്കാവ് വിഷ്ണുമായ ക്ഷേത്ര മഠാധിപതി ഡോ വിഷ്ണു ഭാരതിയ സ്വാമികൾ ക്യാഷ് അവാർഡുകൾ നൽകി ആദരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ സജിത ചികിത്സയ്ക്ക് വേണ്ടി പി.പി ലോഹിതാക്ഷൻ , പട്ടാലി ഉഷ എന്നിവർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. സഭയിൽ പുതുതായി അംഗത്വമെടുത്ത 20 പേർക്ക് സഭാ പ്രസിഡൻ്റ് ടി.കെ ഷൺമുഖൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. അഡ്വ സീസർ അറയ്ക്കൽ, സന്തോഷ് മാടക്കാവിൽ, ജയപ്രകാശ് മാമ്പുള്ളി, സി.ജി രവിന്ദ്രൻ, പി.എ രമണൻ, എൻ.കെ ലോഹിതാക്ഷൻ, ടി.ജി ധർമ്മരത്നം എന്നിവർ സംസാരിച്ചു.

Related posts

ഹൈമാവതി അന്തരിച്ചു.

Sudheer K

ഡേവീസ് അന്തരിച്ചു.

Sudheer K

തളിക്കുളത്തെ ഫാൻസി കടയിൽ മോഷണം: പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!