News One Thrissur
Updates

തളിക്കുളത്തെ ഫാൻസി കടയിൽ മോഷണം: പ്രതി പിടിയിൽ

തൃപ്രയാർ : തളിക്കുളത്തെ ഫാൻസി കടയുടെ ഗ്ലാസ് തകർത്ത് പതിനായിരം രൂപ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പുതുക്കാട് ചിറ്റിശ്ശേരി സ്വദേശി രതീഷ് (40) നെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

തളിക്കുളം തമ്പാൻ കടവ് തായാട്ടുപറമ്പിൽ കാവ്യയുടെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റൽ എലഗൻസ് ഫാൻസി കടയിലാണ് മോഷണം നടന്നത്. ആഗസ്റ്റ് നാലിന് രാത്രിയിലായിരുന്നു മോഷണം. കടയുടെ മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ കവർന്നു. രാത്രി 10.20ന് തളിക്കുളം ഗവൺമെൻറ് ഹൈസ്ക്കൂളിലെ ഓഫീസ് റൂമിൻറെ വാതിൽ കുത്തി തുറന്ന് അതിക്രമിച്ചു കയറി പ്രധാന അദ്ധ്യാപികയുടെ ഓഫീസിലെ മേശയുടെ വലിപ്പും, അടുത്തുള്ള അലമാരകളും കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. രണ്ട് കേസിലും ശാസ്ത്രിയമായ അന്വേഷണത്തിലൂടെ പ്രതി രതീഷാണെന്ന് തിരിച്ചറിഞ്ഞത്.

രതീഷ് ചേർപ്പ്, പുതുക്കാട്, ആളൂർ, കൊടുങ്ങല്ലൂർ, കുറ്റിപ്പുറം, പന്തളം, അയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഏഴ് മോഷണക്കേസുകളിൽ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എ എസ് ഐ ഭരതനുണ്ണി, സി പി ഒ മാരായ ശ്രാവൺ, വിഷ്ണു ആനന്ദ്, ആദർശ്, ഡൈവർ എ എസ് ഐ ചഞ്ചൽ, സൈബർ സെൽ സി പി ഒ ലാലു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കാപ്ഷൻ: അറസ്റ്റിലായ പ്രതി രതീഷ്

Related posts

എറവിൽ സൂപ്പർമാർക്കറ്റ് കുത്തി തുറന്ന് മോഷണം

Sudheer K

ബൈക്കുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

Sudheer K

യു.വി. മണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!