മണലൂർ : ഗ്രാമ പഞ്ചായത്ത് ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് വഞ്ചിയും വലയും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജിമോഹൻദാസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ. ഷീബ സന്തോഷ് അധ്യക്ഷയായി. ക്ഷേമകാര്യ ചെയർമാൻ വി.വി. സജിന്ദ്രൻ .സുധർമ്മൻ ചിരുകണ്ടത്ത് , സിന്ധു ശിവദാസ് , അമ്പിളി ശശി .നിർവ്വഹണ ഉദ്യോഗ സ്ഥർ എന്നിവർ പ്രസംഗിച്ചു.
