News One Thrissur
Updates

തൃത്തല്ലൂരിലെ ക്ഷേത്രത്തിലേക്ക് ഡിജിറ്റൽ രാമായണം നൽകി മദ്രസ മാനേജ്മെൻറ് ഭാരവാഹികൾ.

വാടാനപ്പള്ളി: ഏതു മതത്തിൽ വിശ്വസിക്കുന്നവനാണെങ്കിലും അവർക്കിടയിൽ എന്നും സൗഹൃദങ്ങൾ മാത്രമാണുള്ളതെന്ന് തെളിയിക്കുകയാണ് തൃത്തല്ലൂരിലെ ക്ഷേത്ര കമ്മിറ്റിയും മദ്രസ മാനേജ്മെൻറ് ഭാരവാഹികളും.

500ലധികം പേജുകളുള്ള അദ്ധ്യാത്മ രാമായണം ഡിജിറ്റൽ രൂപത്തിൽ അറുപതോളം പേജുകളാക്കി തൃത്തല്ലൂർ ശിവക്ഷേത്ര കമ്മറ്റിക്ക് കൈമാറിയത് വാടാനപ്പള്ളി റെയിഞ്ച് മദ്രസ മാനേജ്മെൻറ് അസോസിയേഷനാണ്.
തൃത്തല്ലൂർ ശിവക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ വാടാനപ്പള്ളി റെയിഞ്ച് ട്രഷറർ എ.എ മുഹമ്മദ് അധ്യക്ഷനായി.

മദ്രസ മാനേജ്മെൻറ് അസോസിയേഷൻ വാടാനപ്പള്ളി റെയ്ഞ്ച് പ്രസിഡണ്ട് എ ടി റഫീഖ് ഡിജിറ്റൽ രാമായണം തൃത്തല്ലൂർ ശിവക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ ഗിരീഷ് മാത്തുകാട്ടിലിന്ന് കൈമാറി.

വാടാനപ്പള്ളി റെയ്ഞ്ച് ചെയർമാൻ ജാഫർ മാസ്റ്റർ, മദ്രസ മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി സുധീർ വി എം ,തൃത്തല്ലൂർ ശിവക്ഷേത്രം ട്രസ്റ്റ് ബോർഡ് അംഗം പ്രവീൺ ചെറുകര, മാതൃസമിതി പ്രസിഡണ്ട് രാഖി പ്രകാശൻ അംഗങ്ങളായ രജനി സജീവ്, ക്ഷേത്രം ജീവനക്കാരായ സുജേഷ് വഴിനടയ്ക്കൽ മധു പണിക്കർ, ആഘോഷകമ്മിറ്റി ഭാരവാഹികളായ ചന്ദ്രൻ എരണെഴുത്ത് ജയൻ നായരിശ്ശേരി എന്നിവർ സംസാരിച്ചു.

കാപ്ഷൻ: തൃത്തല്ലൂർ ശിവക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ ഗിരീഷ് മാത്തുകാട്ടിലിന് വാടാനപ്പള്ളി റെയിഞ്ച് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ട് എ ടി റഫീഖ് ഡിജിറ്റൽ അദ്ധ്യാത്മരാമായണം കൈമാറുന്നു.

Related posts

തെക്കേ ഗോപുരനട തള്ളിത്തുറന്ന് എറണാകുളം ശിവകുമാർ; തൃശൂർ ഇനി പൂര ലഹരിയിൽ

Sudheer K

ഹോട്ടലിൽ ബിയർ കഴിക്കാൻ സമ്മതിച്ചില്ല; മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം.

Sudheer K

ഷാഫി പറമ്പിൽ എംപിക്കു നേരെ പോലീസ് അതിക്രമം: കോൺഗ്രസ് വലപ്പാട് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

Sudheer K

Leave a Comment

error: Content is protected !!