അരിമ്പൂർ : എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരമഹോത്സവം വർണ്ണാഭമായി. രാവിലെ ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി നാരായണ ശർമ്മയുടെയും കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. ജിതിൻ കല്ലാറ്റിന്റെ നേതൃത്വത്തിൽ കാഴ്ച്ചശീവേലിക്ക് പഞ്ചാരിമേളം അരങ്ങേറി. രാവിലെ ആനയൂട്ടും ഉച്ചതിരിഞ്ഞ് പരദേവത ക്ഷേത്രത്തിൽ നിന്നും പറയെടുപ്പും നടന്നു. തുടർന്ന് അഞ്ചാനകളോടെ നടന്ന പൂരം എഴുന്നള്ളിപ്പിൽ തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവാൻ്റെ തിടമ്പേറ്റി. ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രാമാണികത്വത്തിൽ പാണ്ടിമേളവും രാത്രി നടന്ന എഴുന്നള്ളിപ്പിൽ ചോറ്റാനിക്കര സുഭാഷിൻ്റെ പഞ്ചവാദ്യവും അരങ്ങേറി.
