ചേർപ്പ് : ശക്തമായ കാറ്റിലും മഴയിലും ചേർപ്പ് ഹെർബർട്ട് കനാൽ പ്രദേശത്ത് മരങ്ങൾ കടപുഴകി വീണു .വീടുകൾ ഭാഗികമായി തകർന്നു. കൂക്ക പറമ്പിൽ മണികണ്ഠൻ, കണ്ണോളി സുധൻ എന്നിവരുടെ വീടുകളുടെ മേൽക്കൂരയും, മുകൾ ഭാഗത്തെട്രസ് ഷീറ്റുകളുമാണ് തകർന്ന് വീണത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് ചുഴലിക്കാറ്റു പോലെ പ്രദേശമാകെ വീശിയതെന്ന് വീട്ടുടമ സുധൻ പറഞ്ഞു. ഇയാളുടെ വീടിൻ്റെ മുകളിലെ കോൺക്രീറ്റ് ഭിത്തികളും സിമൻ്റ് കട്ടകളും താഴെക്ക് തകർന്ന് വീണു. ആർക്കും ആളപായമില്ല പലയിടത്തുംവൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീഴുകയുണ്ടായി.തൃശൂർ ,തൃപ്രയാർ സംസ്ഥാന പാതയിൽ ഹെർബർട്ട് കനാലിന് സമീപം വഴിയോരത്ത് നിന്നിരുന്ന മരം ഒടിഞ്ഞു വീണു . വൻ അപകടം ഒഴിവായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. മേഖലയിൽവൈദ്യുതി ബന്ധവും തകരാറിലായി. ഗതാഗത തടസവും ഭാഗികമായി നേരിട്ടു
previous post
