News One Thrissur
Updates

കാരമുക്കിൽ മരം വീണ് വീട് തകർന്നു

കണ്ടശാംകടവ് : ശക്തമായ കാറ്റിലും മഴയിലും വൻ മരം ഒടിഞ്ഞ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. കാരമുക്ക് പൂവ്വശ്ശേരി പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിനു സമിപം ചുള്ളിയിൽ ഷാജുവിൻ്റെ വീടിന്റെ മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്. ശനിയാഴ്ച രാവിലെ 6 നാണ് സംഭവം. ഈ സമയം ഷാജുവും ഭാര്യയും മക്കളും അകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. വീടിന് ഭാഗികമായി കേടുപാടു സംഭവിച്ചു.

Related posts

വാസുദേവൻ അന്തരിച്ചു.

Sudheer K

മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ആചരിച്ചു

Sudheer K

ജമീല അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!