വാടാനപ്പള്ളി :നടുവിൽ ക്കര റിസോർട്ടിൽ സംഘടിപ്പിച്ച പുതുവത്സര ആഘോഷ പരിപാടിയിൽ വെച്ച് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതികളായ അഞ്ച് പേർ അറസ്റ്റിൽ.തളിക്കുളം പുളിയംതുരുത്ത് സ്വദേശി മോങ്ങാടി വീട്ടിൽ ബാബുട്ടൻ എന്ന് വിളിക്കുന്ന ലെനീഷ് (45), പുളിയംതുരുത്ത് സ്വദേശി മോങ്ങാടി വീട്ടിൽ സുമിത്ത് (37), പുളിയംതുരുത്ത് സ്വദേശി കോഴിക്കോട്ട് വീട്ടിൽ പ്രദീപ് (40), നടുവിൽക്കര സ്വദേശി പേഴി വീട്ടിൽ വിജീഷ് (32), വാടാനപ്പള്ളി കുന്നത്ത് ജംഗ്ഷൻ പള്ളിതോട്ടുങ്ങൽ വീട്ടിൽ കുണു എന്ന് വിളിക്കുന്ന ഫൈസൽ (38) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ മാസം 31ന് രാത്രി 11.45ഓടെ നടുവിൽക്കര റിസോർട്ടിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഡി.ജെപാർട്ടിയിൽ കപ്പിൾ പാസെടുത്ത് പങ്കെടുക്കാനെത്തിയ ഒല്ലൂർ സ്വദേശിയായ യുവാവിനും സുഹൃത്തായ യുവതിക്കും ഭക്ഷണവും മദ്യവും ലഭിക്കാത്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പരിപാടിയുടെ സംഘാടകരായ പ്രതികൾ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഈ കേസ്സിലെ മറ്റ് പ്രതികളായ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി അന്തിക്കാട് മുറ്റിച്ചൂരുള്ള സ്പൂൺ ഇവൻറസ് എന്ന ഇവൻ മാനേജ്മെൻറ് സ്ഥാപനത്തിൻ്റെ നേതൃത്വത്തിലാണ് റിസോർട്ടിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഇൻസ്റ്റഗ്രാം മുതലായ സോഷ്യൽ മീഡിയ വഴി പരിപാടിയെക്കുറിച്ച് പരസ്യം ചെയ്ത് ആപ്പുവഴി ആളുകൾക്ക് ബുക്ക് ചെയ്തു പരിപാടിയിൽ പങ്കെടുക്കുന്ന രീതിയിലാണ് പരിപാടി നടത്തിയത് . മദ്യം ,ഭക്ഷണം ഉൾപ്പെടെ വിവിധ നിരക്കുകളിൽ ഉള്ള പാസുകൾ നൽകിയിരുന്നു. കപ്പിൾ പാസ് ഉണ്ടായിട്ടും മദ്യവും ഭക്ഷണവും ലഭിക്കാത്തിൽ തൃശ്ശൂർ ഒല്ലൂർ തൈക്കാട്ട് ശ്ശേരി സ്വദേശിയും കൂടെയുണ്ടായിരുന്ന യുവതിയും കൂടി സംഘാടകരെ ചോദ്യം ചെയ്തതിൽ സംഘാടകർ ഒല്ലൂർ തെക്കാട്ടുശ്ശേരി സ്വദേശിയായ 32 വയസ്സുള്ള യുവാവിനെ കൂട്ടത്തോടെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സംഘാടകരായ 16 പ്രതികൾ പൊലീസിൻ്റെ നിയമാനുസരണമുള്ള ആഞ്ജ ലംഘിച്ച് കൊണ്ട് സ്ഥലത്ത് ന്യായവിരുദ്ധമായി സംഘം ചേർന്ന് ലഹള ഉണ്ടാക്ക/ണമെന്ന ഉദ്ദ്യേശത്തോടെ ചേരി തിരിഞ്ഞ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് മറ്റൊരു കേസും വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെടുത്തിട്ടുണ്ട്.
ബാബുട്ടൻ എന്ന് വിളിക്കുന്ന ലെനീഷ് ഇരിങ്ങാലക്കുട വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി തട്ടിക്കൊണ്ട് പോകൽ, അടിപിടി എന്നിങ്ങനെയുള്ള രണ്ട് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
സുമിത്ത് ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
പ്രദീപ് അന്തിക്കാട്, വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസ്സിലും അടക്കം മൂന്ന് ക്രമിനൽക്കേസിലെ പ്രതിയാണ്.
വിജീഷ് അന്തിക്കാട്, വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും അടക്കം രണ്ട് ക്രമിനൽക്കേസിലെ പ്രതിയാണ്.
കുണു എന്ന് വിളിക്കുന്ന ഫൈസൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് അടിപിടിക്കേസിലും സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഒരു കേസ്സിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി .വൈ .എസ് .പി ബിജു കുമാർ, വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ എസ് .എച്ച്. ഒ. ഷൈജു, എൻ. ബി. എസ്. ഐ വിനീത് , എസ്. സി. പി .ഒ മാരായ രാജ്കുമാര്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
