News One Thrissur
Updates

കാഞ്ഞാണിയിൽ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

കാഞ്ഞാണി: പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പരിസരവാസികളുടെയും നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ മൂലം ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കാഞ്ഞാണി ജനത സിൽക്സിനും അശ്വമാലിക ആശുപത്രിയുടെയും സമീപത്തുമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ചൊവ്വാഴ്ച രാവിലെ 11.35 ഓടെ പുല്ലിന് തീപിടിച്ചത്. പറമ്പിൻ്റെ കിഴക്ക് ഭാഗത്ത് നിന്നാണ് തീ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തീ പടർന്ന് ജനതാ സിൽക്സിൻ്റെ പിറകുവശം വരെ എത്തിയെങ്കിലും കൂടുതൽ പടർന്ന് കയറുന്നതിന് മുൻപ് തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.

Related posts

ചേറ്റുവയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി.

Sudheer K

അശ്വതി അന്തരിച്ചു

Sudheer K

103 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!