പെരിങ്ങോട്ടുകര: നവംബർ 10 മുതൽ 13 വരെ പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സെറാഫിക് സി.ജി.എച്ച്.എസ്. എന്നിവിടങ്ങളിലായി നടക്കുന്ന ചേർപ്പ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി പാലുകാച്ചൽ, കലവറ നിറയ്ക്കൽ ചടങ്ങുകൾ സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് പാചകവിദഗ്ധൻ രാമചന്ദ്രൻ എമ്പ്രാന്തിരിയും സംഘാടക സമിതി ചെയർമാനും താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എൻ.എ. പീതാംബരനും നേതൃത്വം നൽകി.
ചടങ്ങിൽ സംഘാടക സമിതി വർക്കിംഗ് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.പി. സന്ദീപ്, ചേർപ്പ് എ.ഇ.ഒ.യും ട്രഷററുമായ എം.വി. സുനിൽകുമാർ, ജനറൽ കൺവീനറും പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ പി.എസ്. ബിന്ദു, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. സുരേഷ് എന്നിവർ പങ്കെടുത്തു.
ഫുഡ് കമ്മിറ്റി ചെയർമാൻ മിനി ജോസ്, കൺവീനർ അഭിലാഷ് ജോണി, സംഘാടക സമിതി ജോയിന്റ് കൺവീനർമാരായ ഷൈമാബി അബ്ബുൾ ജബ്ബാർ (ജി.എച്ച്.എസ്.എസ്. പെരിങ്ങോട്ടുകര), സിസ്റ്റർ നോബിൽ (സെറാഫിക് സി.ജി.എച്ച്.എസ്. പെരിങ്ങോട്ടുകര), ലില്ലി കെ.പി. (ജി.എച്ച്.എസ്.എൽ.പി.എസ്. പെരിങ്ങോട്ടുകര) എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
പി.ടി.എ., ഒ.എസ്.എ. പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കലോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കും അധ്യാപകർക്കും അതിഥികൾക്കും ഭക്ഷണം ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് ചടങ്ങോടെ തുടക്കമായി
