പെരിങ്ങോട്ടുകര: കാഞ്ഞിരച്ചുവട് തെക്കഞ്ചേരി പുളിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. അമ്പലം കൈ കൊള്ളൽ, ദീപാരാധന, വെള്ളിയാഴ്ച്ച രാത്രിഏഴിന് ചെമ്മാപ്പിള്ളി ആനേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ചെണ്ടമേളത്തിൻ്റേയും ശാസ്താംപാട്ടിൻ്റേയും പൂത്താലത്തിൻ്റേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 9.30ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. മഹോത്സവത്തിൻ്റെ ഭാഗമായി രാത്രി 7.30 മുതൽ 2000 പേർക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു. സെൻട്രൽ കമ്മിറ്റിയും ഏഴ് പ്രാദേശിക കമ്മിറ്റികളും ദേശക്കാരും സംയുക്തമായിട്ടാണ് ദേശവിളക്ക് സംഘടിപ്പിച്ചത്. ക്ഷേത്രം മേൽശാന്തി ശ്രീകുമാർ ചാഴൂർ കാർമികത്വം വഹിച്ചു. ദേശവിളക്ക് മഹോത്സവ കമ്മിറ്റി പ്രസിഡൻ്റ് പണിക്കശ്ശേരി സോമശേഖരൻ, സെക്രട്ടറി വടക്കുംതുള്ളി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ബാബുരാജ് പൂക്കാട്ട്, ട്രഷറർ രാമചന്ദ്രൻ പൂക്കാട്ട്, രക്ഷാധികാരി മണികണ്ഠൻ കൊട്ടാരത്തിൽ, അനിൽകുമാർ പുതുവീട്ടിൽ എന്നിവർ നേതൃത്വം നൽകി.
