News One Thrissur
Updates

കയ്‌പമംഗലം ബസ്സ്റ്റാന്റിൽ മാലിന്യം തള്ളിയവരിൽ നിന്നും 7500 രൂപ പിഴയീടാക്കി.

കയ്‌പമംഗലം: അറവുശാല ബസ്സ്‌റ്റാൻഡിൽ ഭക്ഷണമാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാരിൽ നിന്നും 7500 രൂപ പിഴയിടാക്കി പഞ്ചായത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കയ്‌പമംഗലം ബസ്സ്‌റ്റാൻഡിൽ ചാക്കിലാക്കിയ നിലയിൽ മാലിന്യം കണ്ടെത്തിയത്. രാത്രി സ്‌റ്റാൻഡിലെത്തിയ ഒരു ടൂറിസ്‌റ്റ് ബസ്സിലെ യാത്രക്കാരാണ് ഭക്ഷണം കഴിച്ച ശേഷം മാലിന്യം സ്‌റ്റാൻഡിൽ ഉപേക്ഷിച്ച് പോയതെന്ന് സിസിടിവിയിൽ നിന്നും വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ആന്തൂർ പ്രദേശത്തുള്ള ഒരു വിവാഹപാർട്ടിയാണ് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഇവരെ ഫോണിൽ വിളിച്ചാണ് പിഴ ചുമത്തിയത്. യാത്രാസംഘം പിഴയടക്കുകയും ചെയ്‌തു

Related posts

നാളെ അതിതീവ്രമഴ: തൃശൂരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Sudheer K

പോക്സോ കേസിൽ 60-കാരന് തടവ്

Sudheer K

നാട്ടികയിൽ ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും

Sudheer K

Leave a Comment

error: Content is protected !!