News One Thrissur
Updates

നാട്ടികയിൽ ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും

തൃപ്രയാർ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നാല്പത്തി രണ്ടാം രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 ന് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. തൃപ്രയാർ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.എൻ. സിദ്ധപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വിനു,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.ജി. അജിത്കുമാർ , ടി.വി. ഷൈൻ ,സി.എസ്. മണികണ്ഠൻ ,മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.സി. ജയപാലൻ ,പ്രവാസി കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് എ.കെ. വാസൻ ,മധു അന്തിക്കാട്ട്, പി.എസ്. പി. നസീർ , രാജൻ കുരുടിയാറ എന്നിവർ സംസാരിച്ചു. പി.വി. സഹദേവൻ ,സീന ഉണ്ണികൃഷ്ണൻ ,മുഹമ്മദ് റസൽ , കെ.കെ. കൃഷ്ണകുമാർ ,ജയരാമൻ അണ്ടേഴത്ത് , എം വി. ജയരാജൻ , ഷെരീഫ് പാണ്ടികശാല , എ.എസ്. പ്രസന്നൻ , എം വി. അനിൽ, ഗണപതി തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

അരിമ്പൂർ വി. ഗീവർഗീസ് സഹദായുടെ തീർത്ഥകേന്ദ്രത്തിലെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി.

Sudheer K

ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പട്ടാപകല്‍ മോഷണം

Sudheer K

പെരിഞ്ഞനം പൊൻമാനിക്കുടം പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Sudheer K

Leave a Comment

error: Content is protected !!