വാടാനപ്പള്ളി: കുടിവെള്ളപൈപ്പ് സ്ഥാപിക്കാൻ വെട്ടി പൊളിച്ച റോഡിലെ മരണക്കുഴി മൂടാത്തതിൽ കോൺഗ്രസ് പ്രതിഷേധം. തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ വാടാനപ്പള്ളി അൽമാവ് സെൻ്ററിലാണ് കുഴിച്ചത്. റോഡ് വെട്ടി പൊളിച്ച ശേഷം പൈപ്പ് സ്ഥാപിച്ചെങ്കിലും ശരിയായി മൂടാത്തതിനാലും ടാറിങ് ചെയ്യാത്തതിനാലും മണ്ണ് റോഡിൽ പരന്നു കിടക്കുന്നതിനാലും ബൈക്ക് യാത്രക്കാർ നിരന്തരം വീണ് അപകടത്തിൽപ്പെടുകയാണ്. തൃശൂർ റോഡിന്റെ ആൽമാവ് ജംഗ്ഷൻ മുതൽ ശ്രീനാരായണഗുരു കോർണർ വരെയുള്ള റോഡാണ് അപകടക്കെണിയായി മാറിയത്. റോഡ് ടാറിങ് ചെയ്യാത്തതിനാൽ കോൺഗ്രസ് 10, 12 വാർഡ് കമ്മറ്റികളാണ് സംയുക്തമായി പ്രതിഷേധ സമരം നടത്തിയത്. പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി സെക്രട്ടറി സി .എം . നൗഷാദ് ഉദ്ഘാടനം ചെയ്തു.പത്താം വാർഡ് പ്രസിഡൻ്റ് സുനിൽ വാലത്ത് അധ്യക്ഷത വഹിച്ചു.പത്താം വാർഡ് പ്രസിഡണ്ട് സുനിൽ വാലത്ത് അധ്യക്ഷനായി മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. എസ്. ദീപൻ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സിജിത്ത് കുട്ടംപ്പറമ്പത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഫാസിൽ, പ്രവാസി മണ്ഡലം പ്രസിഡൻ്റ് എ. ടി. റഫിക്ക് അമീർ ഷ , സി .എൻ. സൂരജ എന്നിവർ സംസാരിച്ചു
