News One Thrissur
Updates

കാരമുക്ക് ചിദംബര ക്ഷേത്രത്തിൻ്റെ നവീകരണവും ശീവേലിപ്പുരയുടെ നിർമാണത്തിൻ്റെ ശിലാസ്ഥാപനവും 13ന്

കാഞ്ഞാണി : 105 വർഷം മുന്ന് ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിൻ്റെ നവീകരണവും ശീവേലിപ്പുരയുടെ നിർമാണത്തിൻ്റെ ശിലാസ്ഥാപനവും ഈ മാസം 13ന് വ്യാഴാഴ്ച രാവിലെ 11.45 ന് കാനാടികാവ് മഠാധിപതി ബ്രഹ്മശ്രീ ഡോ:വിഷ്ണുഭാരതീയ സ്വാമികൾ നിർവഹിക്കുമെന്ന് സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇക്കാലമത്രയുംഇതുവരേയും ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തികൾ നടത്തിയിട്ടില്ല. ജനങ്ങളിൽ നിന്ന് സ്വരൂപീക്കുന്ന 75 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. ഏറ്റെടുത്ത ഭരണസമിതി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണ് നടപ്പിലാക്കുന്നത്. ഗുരുദേവൻ്റെ ഉപദേശപ്രകാരമാണ് എസ്.എൻ. ജി. എസ് സ്കൂൾ സ്ഥാപിച്ചത്. ക്ഷേത്രത്തിൻ്റെ അന്തസും പ്രൗഡിയും വർധിപ്പിക്കാനാണ് നവീകരണ പ്രവർത്തി നടത്തുന്നത്. വിഷുപ്പൂര മഹോത്സവത്തിന് ആനകളെ എഴുന്നള്ളിപ്പിൽ അണിനിരത്താനാണ് ശീവേലിപ്പുര നിർമിക്കുന്നത്. പഴയ നടപ്പുര പൊളിച്ചു മാറ്റിയാണ് നവീകരണം നടത്തുന്നത്. നാലു മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. നിർമാണ കമ്മറ്റി ചെയർമാൻ സൂര്യൻ പൂവ്വശ്ശേരി,കൺവീനർ ഗോപി കോരത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിൽ; നാട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയാകും.

Sudheer K

ടൈൽസ് കട്ടിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് ചിറക്കൽ സ്വദേശിയായ യുവാവ് മരിച്ചു

Sudheer K

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!