News One Thrissur
Updates

പ്രകൃതിയെ കാൻവാസിലാക്കി മണലൂർ സ്വദേശി ദേവരാട്ട് മനീഷ്

കാഞ്ഞാണി: പ്രകൃതിയെ കാൻവാസിൽ പകർത്തി ഏഴാം ക്ലാസ് വിദ്യാർഥി ദേവരാട്ട് മനീഷ്. മണലൂർ മേനോത്ത്പറമ്പിൽ മനീഷിൻ്റെ മകൻ ദേവരാട്ട് ആണ് വരയിൽ കഴിവ് തെളിയിച്ചത്. ദുബൈയിൽ എൽ.കെ.ജിയിൽ പഠിക്കുമ്പോഴാണ് ദേവരാട്ട് വരയോടുള്ള പ്രണയം തുടങ്ങുന്നത്. കാർട്ടൂണുകൾ വരച്ചായിരുന്നു തുടക്കം. കോവിഡ് കാലത്ത് നാട്ടിലെത്തി തൃശൂർ ദി ഇന്റർനാഷനൽ സ്കൂളിലേക്ക് പഠനം മാറിയതോടെ വരയിലായി കൂടുതൽ ശ്രദ്ധ. ക്രയോൺസിൽ തുടങ്ങി പെറ്റൽസ്, വാട്ടർ കളർ എന്നീ മീഡിയങ്ങളിലൂടെ ദേവരാട്ടിൻ്റെ വരയുടെ ലോകം വളരുകയായിരുന്നു.

പിന്നീട് അക്രിലിക് മീഡിയത്തിൽ വരക്കാൻ തുടങ്ങി. 30ഓളം ചിത്രങ്ങളാണ് അക്രീലിക് മീഡിയത്തിൽ കാൻവാസിൽ ഇതിനകം പൂർത്തിയാക്കിയത്. മരങ്ങളും കാടും മഞ്ഞും മഴയും മലകളും കുന്നും പുഴയും കടലും സൂര്യനും അസ്തമയവും നിഷ് പ്രയാസം പകർത്തും. ദുബൈയിൽ പഠിക്കുന്ന കാലം മുതൽ പ്രശസ്ത ചിത്രകാരൻ അശോകൻ ആദിപുരയിടത്തിൻ്റെ ശിക്ഷണം ലഭിച്ചത് ദേവരാട്ടിന് ചിത്രകലയിലെ വളർച്ചക്ക് ഗു ണകരമായി. അധ്യാപികയായ അച്ചമ്മ ശാലിനിയാണ് ബാല്യത്തിൽ ചിത്രകലയിൽ കഴി വുതെളിയിക്കാൻ വാസന നൽകിയത്.

ദുബൈയിയിൽ ഷിപ്പിങ് കമ്പനി ഉടമയും മണലൂർ സ്വദേശിയുമായ പിതാവ് മനീഷ് നടത്തിയ നിരവധി യാത്രകളിൽ മകൻ ദേവരാട്ടിനെ കൂടി ചേർത്തത് പ്രകൃതിയെ അടുത്തറിയാൻ സഹായിച്ചു.അതാണ് പിന്നീട് കാൻവാസിൽ ചിത്രങ്ങളായി മാറിയത്. കൊച്ചിയിൽ ജോലിചെയ്യുന്ന ഡോ. സുഭിതയാണ് അമ്മ. ചിത്രങ്ങൾ തൃശൂർ ശോഭ സിറ്റി ക്ലബിൽ ഞായറാഴ്ച പ്രദർശിപ്പിച്ചിരുന്നു.

Related posts

നാളെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

Sudheer K

പുഷ്പ മണി അന്തരിച്ചു.

Sudheer K

സുജാത അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!