തൃപ്രയാർ: ബ്യൂട്ടി സിൽക്സിനു മുൻവശം ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. തൃത്തല്ലൂർ സ്വദേശികളായ അറക്കവീട്ടിൽ മുഹ്സിൻ(18), അഫീസ്നൗഫൽ(17), വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് നസീർ(62)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.
