ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരിൽ ഗ്യാസ് ചോർന്ന് വീട്ടിൽ തീപിടിത്തവും പൊട്ടിടത്തെറിയുമുണ്ടായ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവില്‍ വീട്ടില്‍ രവീന്ദ്രൻ്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ അർദ്ധരാത്രിയോടെയാണ് മരിച്ചത്. ഇന്ന് പോസ്ട്ട്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം വെള്ളാങ്ങല്ലൂരിലെത്തിക്കും. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ജയശ്രീയുടെ ഭർത്താവ് രവീന്ദ്രനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ഇപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിലാണ്. ഇന്നലെ. രാവിലെ വീട്ടിൽ നിന്നും പുറത്തു പോയിരുന്ന ഇരുവരും ഉച്ചയ്ക്ക് തിരിച്ചെത്തി വീട്ടിൽ കയറി ലൈറ്റ് ഓൺ ചെയ്തതോടെയാണ് പൊട്ടിത്തെറിയും തീപിടിതവുമുണ്ടായതെന്ന് പറയുന്നു. വീടിനകത്ത് ഗ്യാസ് ചോർന്ന് നിൽക്കുന്ന സമയത്താണ് ഇവർ ലൈറ്റിൻ്റെ സ്വിച്ചിട്ടി താണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നത്.
previous post
