അരിമ്പൂർ; ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. അരിമ്പൂർ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ കൈപ്പിള്ളിയിൽ താമസിക്കുന്ന ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി പറഞ്ഞു. കഴിഞ്ഞ എതാനും ദിവസം മുമ്പാണ് ഇവർ അരിമ്പൂർ പി എച്ച്സി യിൽ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയത്. ബധനാഴ്ച വൈകുന്നേരമാണ് പരിശോധന ഫലം പുറത്ത് വന്നത്. തുടർന്ന്
ഈ വീട്ടിലും പരിസരങ്ങളിലും ആരോഗ്യ വകുപ്പ് അധികൃതർ ക്ലോറിനേഷൻ നടത്തി. പകർച്ചവ്യാധികൾ പടരാൻ പ്രധാന കാരണം ശുചീകരണ പ്രവർത്തനങ്ങളിൽ വരുന്ന വീഴ്ച്ചകളാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. വ്യാഴാഴ്ച പതിനെട്ടാം വാർഡിലും, വെള്ളിയാഴ്ച അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ആരോഗ്യ വകുപ്പ് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
previous post
