News One Thrissur
Updates

അന്തിക്കാട് പുത്തൻകോവിലകം പാലം സഞ്ചാരയോഗ്യമാക്കാൻ നടപടി

അന്തിക്കാട്: അന്തിക്കാട് കോൾ പാടശേഖരങ്ങളെ അന്തിക്കാട് പുത്തൻകോവിലകം കടവാരവുമായി ബന്ധിപ്പിക്കുന്ന തകർച്ച നേരിട്ട പാലം താൽകാലികമായി സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി തുടങ്ങി. സി സി മുകുന്ദൻ എം എൽ എ യുടെ നിർദ്ദേശപ്രകാരം അന്തിക്കാട്കോൾപാടശേഖര കമ്മിറ്റി ഭാരവാഹികൾ ജില്ലകളക്ടറുമായി ചർച്ചയിലാണ് തീരുമാനമായത്. കോൾ പാടത്ത്
വെള്ളം വറ്റി തുടങ്ങിയതോടെ വിത്തുൾപ്പടെയുള്ള സാധന സാമഗ്രികൾ കൊണ്ടു പോകേണ്ടതിനാൽ തകർന്ന പാലത്തിൻ്റെ സ്ലാബുകൾ എടുത്ത് മാറ്റി വലിയ 6 ഓവുകൾ സ്ഥാപിച്ച് മണ്ണിട്ട് മൂടി താൽകാലികമായി ഗതാഗതം പുന:സ്ഥാപിയ്ക്കും.
ഇതിനാവശ്യമായ നടപടികളുടെ ഭാഗമായി കെഎൽഡിസി ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കൃഷിയിറക്കുമായിബന്ധപെട്ടാണ് താൽകാലികമായി യാത്ര സൗകര്യങ്ങളൊരുക്കുന്നതെന്നും അതിന് ശേഷം വൈകാതെ എ എസ് കിട്ടുമെന്നും തുടർന്ന് സ്ഥിരം സംവിധാനത്തിനുതകുന്ന പാലം നിർമ്മിയ്ക്കാനുമാണ് കളക്ടറുടെ സാന്നിധ്യത്തിൽ തീരുമാനമായത്.
വ്യാഴാഴ്ച്ചകളക്ടറേറ്റിൽ നടന്ന ചർച്ചയിൽ കോൾ പടവ് കമ്മിറ്റി പ്രസിഡൻറ് സെബി തട്ടിൽ, സെക്രട്ടറി വി ശരത്, ട്രഷറർ
ഇ ജി ഗോപാലകൃഷ്ണൻ, എ വി ശ്രീവത്സൻ, കെ വി രാജേഷ്,
ജയപ്രകാശ് വടശ്ശേരി.
എന്നിവർ പങ്കെടുത്തു.

Related posts

ചന്ദ്ര അന്തരിച്ചു.

Sudheer K

കാറും ആംബുലൻസും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേർ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്.

Sudheer K

പൊതുവഴിയിൽ മാലിന്യം തള്ളി; മതിലകം സ്വദേശിയ്ക്ക് 25,000 രൂപ പിഴ

Sudheer K

Leave a Comment

error: Content is protected !!