പെരിഞ്ഞനം: എസ് എസ് ഡി പി സമാജം റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ മതിലകം സ്വദേശിക്ക് പെരിഞ്ഞനം പഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തി.
ബുധനാഴ്ച പുലർച്ചെയാണ് റോഡിൽ മാലിന്യം തള്ളിയതായി നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് സ്ഥലത്ത് എത്തിയ വാർഡ് മെമ്പർ സി.പി ഉല്ലാസ് വിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തു, തുടർന്ന് നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്ന് ലഭിച്ച വാട്ടർ അതോറിറ്റി ബില്ലിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മതിലകം സ്വദേശിയെ വിളിച്ചു വരുത്തി 25,000 പിഴ ചുമത്തുന്നതിന് നോട്ടീസ് നൽകുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തത്. അതേ സമയം പുതിയ വീടിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാൽ നിർമാണക്കരാർ എടുത്തവരാണ് മാലിന്യം തള്ളിയതെന്നും തൻ്റെ അറിവോടെയല്ലെന്നും വീട്ടുടമ പറഞ്ഞതായി വാർഡ് മെമ്പർ സി.പി ഉല്ലാസ് അറിയിച്ചു.
