News One Thrissur
Updates

വിദ്യാർത്ഥികൾക്ക് യാത്രാവിലക്ക്: ബസ് തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം

വടക്കാഞ്ചേരി: സ്കൂൾ വിദ്യാർത്ഥികളോട് വിവേചനം കാണിക്കുകയും യാത്ര നിഷേധിക്കുകയും ചെയ്ത സ്വകാര്യ ബസ്സുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികളെ ബസ്സിനരികിൽ വരിയായി നിർത്തിക്കുകയും, മണിക്കൂറുകളോളം കാത്തുനിന്നിട്ടും ബസ്സിൽ കയറ്റാതെ യാത്ര നിഷേധിക്കുകയും ചെയ്ത നടപടിക്കെതിരെയാണ് എസ്എഫ്ഐ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.
​പതിവായി വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാരുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വിദ്യാർത്ഥികളുടെ യാത്രാ അവകാശം ചോദ്യം ചെയ്യുന്ന ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്ന് എസ്എഫ്ഐ നേതാക്കൾ വ്യക്തമാക്കി.
വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡിൽ ബസ്സിന് സമീപം സമാപിച്ചു പൊതുയോഗംജില്ലാ സെക്രട്ടറി ടി അഭിജിത്ത് ഉദ്ഘാടനം ചെയ്തു..ഏരിയ പ്രസിഡണ്ട് എം.എ അഖിൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറിയേറ്റ്അംഗങ്ങളായ പി എസ് സുബില, യു.എസ് റിതിൻ.എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു….ജില്ല കമ്മിറ്റി കമ്മിറ്റി അംഗം സാഞ്ചോ തോമസ്.. എസ്എഫ്ഐ വടക്കാഞ്ചേരി കെ എം അൻഷാദ്,ഏരിയ സെക്രട്ടറിയേറ്റ് അംഗങളായ.. അതുല്യ ചന്ദ്രൻ , ടി എ അമൽദേവ്, കെ ബി മാധവ് സൂര്യ, ഇ ആര്യ എന്നിവർ പങ്കെടുത്തു.

Related posts

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിച്ച വീടിൻ്റെ താക്കോൽ ദാനം നടത്തി.

Sudheer K

ഇരുമ്പ് പൈപ്പ് തോളിൽ കുത്തികയറി യുവതിക്ക് പരിക്ക്

Sudheer K

ഇന്ധന വില വർധനവ്: ചാഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി

Sudheer K

Leave a Comment

error: Content is protected !!