തൃപ്രയാർ: ലയൺസ് ക്ലബ്ബ് തൃപ്രയാർ ടെമ്പിൾ സിറ്റി മണപ്പുറം ഫിനാൻസിൻ്റെ സഹായത്തോടെ ഹോം ഫോർ ഹോം ലെസ്സ് പദ്ധതിയുടെ ഭാഗമായി പണിതീർത്ത വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു. വലപ്പാട് പൈന്നൂർ പല്ല സ്വദേശി അമ്പലത്തു വീട്ടിൽ സക്കറിയക്കാണ് വീട് നിർമ്മിച്ച് നൽകിയത്.
മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ജെയിംസ് വളപ്പില മുഖ്യാതിയായിരുന്നു.
സെക്കൻ്റ് വൈസ് ഡിസ്ട്രികറ്റ് ഗവർണ്ണർ കെ. എം അഷറഫ് താക്കോൽ ദാനം നിർവ്വഹിച്ചു.
ആർ. ഐ.എം സക്കറിയ അധ്യക്ഷത വഹി ച്ചു. വിൻസൻ എലിഞ്ഞിക്കൽ,
സനോജ് ഹെർബർട്ട്, പ്രസന്നൻ തറയിൽ, ആനി ജോസഫ്, വ്യാസബാബു, എ.എ. ആൻ്റണി, എ.വി. ജോസഫ് , സീമ സക്കറിയ, ക്ലബ്ബ് പ്രസിഡന്റ് ഷാജി ചാലിശ്ശേരി, ജോസ് താടിക്കാരൻ എന്നിവർ സംസാരിച്ചു.
സൂരജ് വേളയിൽ, കോർത്തികേയൻ കുന്നുങ്ങൽ, ഇ.പി. തോമസ്, ഷെർളി ഷാജി
എന്നിവർ നേതൃത്വം നൽകി.
previous post
