കുന്നംകുളം: കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. നാലുപേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ(89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്.ആംബുലൻസിൽ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അമിത വേഗതയിലായിരുന്ന കാറ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിർദിശയില്‍ നിന്നും എത്തിയ ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ ആംബുലൻസ് മറിഞ്ഞു. അപകടത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നതായും വിവരം. പരിക്കറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
