News One Thrissur
Updates

പനി ബാധിച്ച് ബി ഫാം വിദ്യാർത്ഥിനി മരിച്ചു

പുത്തൻപീടിക: പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി ഗ്രൗണ്ടിന് സമീപം തേയ്ക്കാനത്ത് ബിജുവിൻ്റെ മകൾ അലക്സിയ (19) ആണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിൽ ബി ഫാം കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. ചാലക്കുടിയിൽ വെച്ച് പനി ബാധിച്ചതിനെ തുടർന്ന് വീട്ടിലേക്ക് വന്ന അലക്സിയയെ സമീപത്തെ പാദുവ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പനി കൂടിയതിനാൽ അമല ആശുപത്രിയിൽ കൊണ്ടു പോകുകയും അവിടെ വെച്ച് മരിക്കുകയായിരുന്നു. സംസ്കാരം പിന്നീട് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും. മാതാവ്: സവിത. സഹോദരി: അലോണ.

Related posts

ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

Sudheer K

എൽഡിഎഫ് ഒല്ലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി .കെ രാജൻ പത്രിക നൽകി

Sudheer K

അന്തിക്കാട്- താന്ന്യം- ചാഴൂർ കുടിവെള്ള പദ്ധതി: പൈപ്പ് ഇടുന്ന പ്രവൃത്തികൾ വേഗത്തിലാക്കാൻ തീരുമാനം.

Sudheer K

Leave a Comment

error: Content is protected !!