News One Thrissur
Updates

അന്തിക്കാട് പഞ്ചായത്ത് വികസന സദസ്സ് നടത്തി.

അന്തിക്കാട് : വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും, വികസനം ജനങ്ങളിലേക്ക് എത്തിക്കുന്ന സമീപനത്തിനുമാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്ന് സി.സി. മുകുന്ദൻ എം.എൽ.എ. അന്തിക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പട്ടിണിയില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്കും സ്ഥിതിസമത്വ സങ്കല്പത്തിലേക്കും സംസ്ഥാനത്തെ സർക്കാർ കൊണ്ടുവരികയാണെന്നും എം.എൽ.എ. പറഞ്ഞു.

അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് എന്നിവർ മുഖ്യാതിഥികളായി. വികസന സദസ് റിസോഴ്സ് പേഴ്സൺ കെ.എം. സരിത ആമുഖ അവതരണം നടത്തി. വികസന രേഖയുടെ പ്രകാശനം സി.സി. മുകുന്ദൻ എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരന് നൽകി നിർവഹിച്ചു.

സദസിനോടനുബന്ധിച്ച് പോഷക ഉത്പന്നങ്ങളുടെ പ്രദർശനം, കുടുംബശ്രീ ഉത്പന്നങ്ങളുടെ സ്റ്റാൾ, കെ സ്മാർട്ട് ക്ലിനിക്ക് എന്നിവയും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. കൃഷ്ണകുമാർ, അബ്ദുൾ ജലീൽ എടയാടി, ​അന്തിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മേനക മധു, ശരണ്യ രജീഷ്, പഞ്ചായത്ത് അംഗങ്ങളായ മിനി ചന്ദ്രൻ, ജ്യോതി രാമൻ, മിൽന സ്മിത്ത്, ലീന മനോജ്, മിനി ആൻ്റോ, അനിത ശശി, ടി.പി. രഞ്ജിത്ത് കുമാർ, കെ.കെ. പ്രദീപ് കുമാർ, ശാന്താ സോളമൻ, സരിതാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. ശോഭ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്തു

Sudheer K

ഓട്ടോറിക്ഷ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു

Sudheer K

അന്തിക്കാട് സ്വദേശിനിയായ യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം.

Sudheer K

Leave a Comment

error: Content is protected !!