News One Thrissur
Updates

അന്തിക്കാട് സ്വദേശിനിയായ യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം.

അന്തിക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിനുള്ളിൽ സുഖപ്രസവം. അന്തിക്കാട് കെ.കെ. മേനോൻ ഷെഡ് പരിസരത്ത് താമസിക്കുന്ന ബംഗാൾ സ്വദേശിനിയായ 24 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച സ്ത്രീയേയും കുഞ്ഞിനെയും ചന്ദ്രമതി അമ്മ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 6നാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആദ്യം ഓട്ടോറിക്ഷയിലും പിന്നീട് പാന്തോട് വെച്ച് കാഞ്ഞാണിയിലെ ഗാർഡിയൻ ആംബുലൻസിലുമായി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് യുവതി പ്രസവിച്ചത്. കുഞ്ഞിനും അമ്മയ്ക്കും മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Related posts

3000 രൂപ കടം കൊടുത്തത് തിരികെ ചോദിച്ചതിനെ തുടർന്ന് അന്തിക്കാട് സ്വദേശിയെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ

Sudheer K

മാധവൻ നമ്പിടി അന്തരിച്ചു.

Sudheer K

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം, വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി.

Sudheer K

Leave a Comment

error: Content is protected !!