News One Thrissur
Updates

3000 രൂപ കടം കൊടുത്തത് തിരികെ ചോദിച്ചതിനെ തുടർന്ന് അന്തിക്കാട് സ്വദേശിയെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ

അന്തിക്കാട് : 3000 രൂപ കടം കൊടുത്തത് തിരികെ ചോദിച്ചതിനെ തുടർന്ന് യുവാവിനെ വീട് കയറി വെട്ടിപരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ. അന്തിക്കാട് പുത്തൻപീടിക സ്വദേശികളായ പള്ളത്തി വീട്ടിൽ കുട്ടപ്പായി എന്നറിയപ്പെടുന്ന രാഗേഷ് (26), പുളിക്കൽ വീട്ടിൽ സന്തോഷ് (56), പുളിക്കൽ വീട്ടിൽ യഥു കൃഷ്ണൻ (28), പുളിക്കൽ വീട്ടിൽ ശിവനന്ദൻ (25) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 09.50 യോടെ അന്തിക്കാട് സ്വദേശിയായ തണ്ടിയേക്കൽ വീട്ടിൽ നവീൻ (39) നെയാണ് അന്തിക്കാടുള്ള വീട്ടു പറമ്പിലേക്ക് അതിക്രമിച്ച് കയറി കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ചത്.
നവീനി ന്റെ ഭാര്യയുടെ ബന്ധുക്കളാണ് പ്രതികളായ സന്തോഷ്, യദുകൃഷ്ണൻ, ശിവനന്ദൻ എന്നിവർ. ഇവരുടെ സുഹൃത്താണ് കുട്ടപ്പായി രാഗേഷ്. സന്തോഷിന്റെ മകനാണ് യദു. ഇവരുടെ ബന്ധുവാണ് ശിവനന്ദൻ. പരാതിക്കാരന്റെ ഭാര്യ 3000 രൂപ സന്തോഷിന്റെ ഭാര്യക്ക് കൈവായ്പ കൊടുത്തിരുന്നു . രണ്ടുദിവസം മുമ്പ് ഈ പണം തിരിച്ചു ചോദിക്കുകയും അതിനെ ചൊല്ലി ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാനായി ആണ് പ്രതികൾ നവീന്റെ വീട്ടിലെത്തിയത്. രാകേഷ് കുട്ടപ്പായി ആണ് നവീനെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ചത്.

രാഗേഷ്, യഥുകൃഷ്ണൻ, ശിവനന്ദൻ എന്നിവർ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതികളാണ്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ, ജി എസ് ഐ മാരായ കൊട്ടുമോൻ ജേക്കബ്, ഡെന്നി, എസ് സി പി ഒ സജു, ജി എസ് സി പി ഒ മാരായ ഷാനവാസ്, അജേഷ്, അരുൺരാജ്, സി പി ഒ മാരായ വിനോദ്, മണികണ്ഠൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related posts

സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Sudheer K

സിന്ധു അന്തരിച്ചു.

Sudheer K

തളിക്കുളത്ത് വീട്ടിൽ നിന്നും പണവും വസ്ത്രങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!