News One Thrissur
Updates

ഗുരുവായൂർ ക്ഷേത്രത്തിൽ തുലാം ഒന്നു മുതൽ ദർശനസമയം കൂട്ടി

ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതി ദർശന സമയം കൂട്ടി. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച മുതൽ ക്ഷേത്രത്തിൽ പുലർച്ചെ 3ന് നടതുറന്നാൽ
ഉച്ചതിരിഞ്ഞ് 3 മണിക്കേ ഇനി നട അടക്കൂ. ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണി ക്കൂർ മാത്രമാണ് അടയ്ക്കുക. വീണ്ടും വൈകീട്ട് 4ന് നടതുറന്ന് രാത്രി 9 വരെ ദർശനം തുടരും.. ഇപ്പോൾ ഉച്ചയ്ക്ക് 2ന് നട അട ച്ചാൽ വൈകിട്ട് 4.30നാണ് തുറക്കുന്നത്. അവധി ദിവസങ്ങളിൽ 3.30നും തുറക്കും.എന്നാൽ ഭക്തരുടെ ക്രമാതീതമായ തിരക്ക് കാരണം ഉച്ചയ്ക്ക് 2ന് നട അടയ്ക്കാൻ കഴിയാറില്ല. 2.45 വരെ ദർശനം അനുവദിക്കാറുണ്ട്.തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം.

Related posts

ഇരിങ്ങാലക്കുടയിൽ വൻ തീപിടുത്തം

Sudheer K

കൊടുങ്ങല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണ്ണാഭരണങ്ങൾ കവർന്നു

Sudheer K

വാടാനപ്പള്ളിയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: വാൻ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!