News One Thrissur
Updates

ബസിൽ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു.

അന്തിക്കാട്: ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല.
അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻ മകൾ ലീന (57) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. തൃശ്ശൂർ- തൃപ്രയാർ റൂട്ടിൽ സർവ്വീസ് നടത്തുന്ന മറിയം ബസിൽ കുറ്റിമാവ് സ്റോപ്പിൽ നിന്നും കയറിയ ഇവർക്ക് അന്തിക്കാട് ആൽ സെൻ്ററിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ കണ്ടക്ടർ വെള്ളം നൽകുകയും ബസിൽ തന്നെ കാഞ്ഞാണി അശ്വമാലിക ആശുപത്രിയിലും തുടർന്ന് മദർ ഹോസ്പിറ്റലിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തളിക്കുളത്തെ സ്വകാര്യ ആയൂർവ്വേദ കടയിൽ ജീവനക്കാരിയാണ് ലീന. അവധി ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിന് പോകുന്ന പതിവുണ്ട്. തൃശൂരിലെ നവഗ്രഹക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. അമ്മ: പരേതയായ സരോജിനി.
സഹോദരങ്ങൾ: രതി, സുമന, പ്രേംനാഥ്, പരേതരരായ സതി, രമണി, പ്രസന്ന.

Related posts

സ്വർണ്ണപ്പണിക്കാരനെ ആക്രമിച്ച് പണവും വാഹനവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.

Sudheer K

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു.

Sudheer K

അബ്ദുൾമനാഫ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!