വാടാനപ്പള്ളി: സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വി.ഫ്രാൻസിസ് സേവിയറിൻ്റെയും വി.അന്തോണീസിൻ്റെയും സംയുക്ത പ്രഥമ ഊട്ടുതിരുനാൾ ഇന്ന്.
രാവില.10 നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് ഫാ. സിജേഷ് വാതുക്കാടൻ മുഖ്യ കാർമ്മികത്വം വഹിക്കും, ഫാ. ജിബി വാഴപ്പിള്ളി സന്ദേശം നൽകും. വാടാനപ്പള്ളി ഇടവക വികാരി ഫാ.ഏബിൾ ചിറമ്മൽ സഹകാർമ്മികനാവും. തുടർന്ന് പ്രദക്ഷിണവും നേർച്ച ഊട്ടും നടക്കും. രാത്രി 7.00 ന് മുവാറ്റുപ്പുഴ ഏയ്ഞ്ചൽ വോയ്സിൻ്റെ ബാൻ്റ് മേളം നടക്കും.
