News One Thrissur
Updates

ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ ഹോസ്റ്റലിൽ കയറി ഹെൽമറ്റ് കൊണ്ട് മർദ്ദിച്ച യുവാവ് അറസ്റ്റിൽ

കൊരട്ടി : ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തിൽ കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലിൽ യുവതി താമസിക്കുന്ന സിറ്റൗട്ടിലേയ്ക്ക് അതിക്രമിച്ചു കയറി യുവതിയെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച പാലക്കാട് പുതുക്കോട് ദേശത്ത് ചെറുകാഞ്ഞിരക്കോട് വീട്ടിൽ ജിജോയ് (27 ) യെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 24-ന് പുലർച്ചെ 12.30 മണിയോടെ, പാലക്കാട് പുതുക്കോട് സ്വദേശിനിയായ യുവതി ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തിൽ പ്രതിയായ ജിജോയ് ഹെൽമറ്റ് കൈവശം വെച്ച് കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും, യുവതിയുടെ തലയിൽ ഹെൽമറ്റ് കൊണ്ട് അടിക്കുകയും, കൈകൊണ്ട് മർദ്ദിക്കുകയും തുടർന്ന് കല്ലെറിഞ്ഞ് ഹോസ്റ്റലിന്റെ ജനൽ ചില്ലുകളും പൊട്ടിക്കുകയും ചെയ്ത കാര്യത്തിനാണ് ജിജോയിയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജിജോയ് എറണാകുളം ടൗൺ പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയ വാഹനമോടിച്ച കേസിലെ പ്രതിയാണ്.

കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ ഷാജു ഒ ജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർ ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

Related posts

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Sudheer K

പൂജാ ബംബർ 12 കോടി JD 545542 എന്ന ടിക്കറ്റിന്

Sudheer K

സ്വർണവില രാവിലെ 2400 രൂപ കുറഞ്ഞു; ഉച്ചയോട നേരിയ വർധനവ്

Sudheer K

Leave a Comment

error: Content is protected !!