News One Thrissur
Updates

മാതാപിതാക്കളെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത മകൻ അസ്റ്റിൽ.

വെള്ളിക്കുളങ്ങര : മാതാപിതാക്കളെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ മകൻ അസ്റ്റിൽ. കഴിഞ്ഞ ദിവസം മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി പാറപറമ്പിൽ വീട്ടിൽ രാമു( 74 ) വിനെയും ഭാര്യ വാസന്തിയെയും ഇവരുടെ മൂത്ത മകനായ സുരേഷ് (52) വീട്ടിൽ വെച്ച് അസഭ്യം പറയുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തിരുന്നു . പിന്നീട് വീടിൻ്റെ അകത്ത് കയറി കിടപ്പുമുറിയുടെ വാതിൽ തകർത്ത് റൂമിലെ അലമാരക്കകത്ത് സൂക്ഷിച്ചിരുന്ന മാതാവ് വാസന്തിയുടെ രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. സംഭവത്തിൻ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി പാറപറമ്പിൽ വീട്ടിൽ സുരേഷ് (52) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യിൽ നിന്ന് മതിലകം പടിഞ്ഞാറേ വെമ്പല്ലൂരിലുള്ള ഫിനാൻസ് സ്ഥാപനത്തിൽ 20000 രൂപക്ക് സ്വർണ്ണമാല പണയം വെച്ചതിന്റെ രസീത് പിടിച്ചെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

രാമുവും ഭാര്യയും ജാതി മുറിഞ്ഞെടുത്ത് വിൽപ്പന നടത്തുന്ന ജോലി ചെയ്യുന്നവരാണ്. ഇവർക്ക് മൂന്ന് മക്കളാണ്. മകൾ എറിയാടും രണ്ടാമത്തെ മകൻ കൊടുങ്ങല്ലൂരിലുമാണ് കുടുബമായി താമസിക്കുന്നത്. മൂത്ത മകൻ സുരേഷ് വിവാഹിതനാണ്. ഇയാളുടെ ഭാര്യയും മക്കളും സുരേഷുമായി വേർ പിരിഞ്ഞ് കഴിയുകയാണ്. സുരേഷ് കാര്യമായ ജോലിക്കൊന്നും പോകുന്നില്ല. അച്ചന്റെയും അമ്മയുടെയും ചെലവിലാണ് കഴിയുന്നത്. 2025 ആഗസ്റ്റ് 23 ന് രാത്രിയിൽ സുരേഷ് അച്ഛനോട് പതിനായിരം രൂപ ആവശ്യപ്പെട്ടാണ് അസഭ്യം പറയുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തത്.

സുരേഷ് പണം ചോദിച്ചത് കൊടുക്കാത്തതിനാൽ അമ്മ വാസന്തിയെ മരംമുറിക്കുന്ന അറക്കവാൾ കൊണ്ട് തലയിലും ഇടത് കൈ വിരലിലും വെട്ടുകയും വീട്ടിലെ സാധനങ്ങൾ തീയിട്ട് നശിപ്പിച്ചതിനും മറ്റും 2020 ൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കുറ്റത്തിനുള്ള രണ്ട് കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസിലും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും അടക്കം ആറ് ക്രമിനൽക്കേസിലെ പ്രതിയാണ്.

വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ.കെ, എസ്.ഐ ശ്രീനിവാസൻ.എം.എസ്, ജി.എ.എസ്.ഐ മനോജ്, ജി.എസ്.സി.പി.ഒ ബിജേഷ്, സി.പി.ഒ. അബിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

ഏങ്ങണ്ടിയൂരിൽ പിതാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Sudheer K

റോഡുകൾ സഞ്ചാരയോഗ്യമാക്കുക; തളിക്കുളത്ത് ആർഎംപിഐ പ്രതിഷേധ സമരം നടത്തി.

Sudheer K

കേരള കർഷക സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി അരിമ്പൂരിൽ സംയോജിത കൃഷി ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!