കൊച്ചി: ലോകം മുഴുവൻ പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ വിറയ്ക്കുമ്പോഴും കേരളത്തിലെ സ്വർണ്ണവിപണിയിൽ അപ്രതീക്ഷിതമായൊരു ചാഞ്ചാട്ടം. വില കുതിച്ചുയരുമെന്ന് കരുതി കാത്തിരുന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി.
എന്നാൽ ഉച്ചയോടെ നേരിയ വർധനവുണ്ടായി. പവന് 520 രൂപ വർധിച്ച് 1,25,040 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 15,630 രൂപയായി.
previous post
