ചേര്‍പ്പ്: ഗ്രാമ പഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിജോ ജോര്‍ജ്ജിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിദ്യ രമേഷ് ബജറ്റ് അവതരിപ്പിച്ചു.
പഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് 5 കോടി രൂപ വകയിരുത്തി.
മാലിന്യ പരിപാലനത്തിൻ്റെ ഭാഗമായി എം.സി.എഫ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും, ഭവന നിർമാണത്തിനായി 3.5 കോടി രൂപയും വകയിരുത്തി. കാർഷിക മേഖലയിൽ 4.5 കോടിയും, സേവന മേഖലക്ക് 10.5 കോടിയും പശ്ചാത്തല മേഖലക്ക് 9 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി. പട്ടികജാതി മേഖലയുടെ വികസനത്തിന് 1.6 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
58.89 കോടി രൂപ വരവും 57.37 കോടി രൂപ ചിലവും 1.52 കോടി രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
