കണ്ടശ്ശാംകടവ് : ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കണ്ട ശ്ശാംകടവിലെ ജലോത്സവ നഗരിയിൽ ഞായറാഴ്ച വടംവലി മത്സരം നടക്കും.
വൈകീട്ട് മൂന്നിന് കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്ത്രീകളുടെ വടംവലി മത്സരം നടക്കും . 5.30 മുതൽ പുരുഷന്മാരുടെ വടംവലി മത്സരമാണ് നടക്കുക. 16 ടീമുകൾ പങ്കെടുക്കുമെന്ന് പ്രോഗ്രാം കൺവീനർ എ. ജെ. ജയ്മോൻ പറഞ്ഞു.
