News One Thrissur
Updates

ഇടശ്ശേരി സിഎസ്എം സ്കൂളിൽ ‘മലയാള മാസ പെരുമ ‘ പ്രദർശനം

വാടാനപ്പള്ളി: ഇടശ്ശേരി സിഎസ്എം സെൻട്രൽ സ്കൂളിൽ മലയാള മാസങ്ങളും അവയുടെ പ്രത്യേകതകളും ഉൾക്കൊള്ളിച്ചു കൊണ്ട് ‘മലയാള മാസ പെരുമ ‘ പ്രദർശനം സംഘടിപ്പിച്ചു. മലയാളത്തിലെ പന്ത്രണ്ടു മാസങ്ങളും, അവയുടെ സവിശേഷതകളും തൊട്ടറിഞ്ഞ പ്രദർശനത്തിൽ കാർഷിക വിളകൾ, ഭക്ഷണരീതികൾ, ആഘോഷങ്ങൾ, ഞാറ്റുവേലകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ ചാർട്ടുകളും, മോഡലുകളും തയ്യാറാക്കി ഓരോ മലയാള മാസത്തിന്റെയും പ്രത്യേകതകതകൾ അവതരിപ്പിച്ചു. ‘ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി, കന്നിയിൽ മഴ പെയ്താൽ കളം നിറയും നെല്ലുണ്ട്, തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം, വൃശ്ചികത്തിലെ വെയിൽ വയൽ വീണ്ടു കീറും, മകരത്തിൽ മഴ പെയ്താൽ മലയാളം മുടിഞ്ഞു പോം, കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം, മീനത്തിൽ കിട്ടിയ കാറ്റ് മകരത്തിൽ കിട്ടിയ മഴ, വിഷു കഴിഞ്ഞാൽ വർഷമില്ല, ഇടവപ്പാതി പെയ്താൽ മണ്ണും ചിരിക്കും, വിത്തും ചിരിക്കും, മിഥുനം വിതച്ചാൽ കന്നി കുത്തും, കർക്കടം തീർന്നാൽ ദുർഘടം തീർന്നു ‘ തുടങ്ങി പന്ത്രണ്ടു

മലയാള മാസങ്ങളുടെയും പ്രത്യേകതകൾ കുറിക്കുന്ന അനവധി പഴഞ്ചൊല്ലുകളുടെ അർത്ഥവത്തായ അവതരണം പുതുമ ഉണർത്തി. നാട്ടറിവുകൾ സമന്വയിപ്പിച്ച പ്രദർശനത്തിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു പ്രിൻസിപ്പൾ ഡോ.എം. ദിനേഷ് ബാബു പ്രദർശനം ഉദ്ഘാടനം ചെയ്തു. ചെയർ പേഴ്സൺ സഫിയ റഹ്മാൻ, സെക്രട്ടറി സി.എം നൗഷാദ്, മാനേജർ പി. കെ ഹൈദരാലി, വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

അരിമ്പൂരിൽ കിണറ്റിൽ വീണ മലമ്പാമ്പിനെ പിടി കൂടി.

Sudheer K

സോമനാഥ്‌ അന്തരിച്ചു.

Sudheer K

ചേനത്ത് തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം.

Sudheer K

Leave a Comment

error: Content is protected !!