അരിമ്പൂർ: കിണറ്റിൽ വീണ മലമ്പാമ്പിനെ പിടി കൂടി. അരിമ്പൂർ വടക്കൂട്ട് ഗോപിയുടെ വീട്ടിലെ കിണറ്റിലാണ് മലമ്പാമ്പ് വീണത് . കിണറിൻ്റെ വലയും മറ്റും വീണ് കിടക്കുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കിണറ്റിൽ പാമ്പിനെ കണ്ടെത്തിയത്. ഇര തേടിയെത്തിയപ്പോൾ പാമ്പ് കിണറ്റിലേക്ക് വീണതാണെന്നു കരുതുന്നു. തുടർന്ന് വിട്ടുകാർ അറിയിച്ചതിനെ തുടർന്ന് വ്യാഴാഴ്ച 8 ഓടെ സ്ഥലത്ത് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ എസ്. ടൈറ്റസ് കിണറ്റിൽ നിന്നും പാമ്പിനെ സാഹസികമായി പിടി കൂടി. 10 അടിയോളം നീളം വരും പാമ്പിന്. പാമ്പിനെ പിന്നീട് ചാക്കിലാക്കി വനത്തിൽ കൊണ്ട് വിട്ടു.
