News One Thrissur
Updates

തൃപ്രയാർ ഏകാദശി നാളെ ; എഴുന്നള്ളിപ്പിൽ 24 ആനകൾ അണിനിരക്കും.

തൃപ്രയാർ: ശ്രീരാമ സ്വാമിക്ഷേത്രത്തിലെ ഏകാദശി മഹോത്സവം തിങ്കളാഴ്‌ച ആഘോഷിക്കും. ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ശീവേലി എഴുന്നള്ളിപ്പിൽ ദേവസ്വത്തിൻ്റെ ആനകൾ ഉൾപ്പെടെ 24 ആനകൾ അണിനിരക്കും. കൊച്ചിൻ ദേവസ്വം പഴയന്നൂർ ശ്രീരാമൻ തിടമ്പേറ്റും. ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാർ പഞ്ച വാദ്യം നയിക്കും.

വൈകീട്ട് മൂന്നിന് കാഴ്‌ചശ്ശീവേലിയിൽ ചിറയ്ക്കൽ കാളിദാസനാണ് ഭഗവാൻ്റെ തിടമ്പേറ്റുക. പെരുവനം പ്രകാശൻ മാരാരുടെ ധ്രുവംമേളം അകമ്പടിയാകും. ഉച്ചയ്ക്ക് ഊട്ടുപുരയിൽ ഏഴായിരത്തിലധികം പേർക്ക് പ്രസാദ ഊട്ട് നൽകുമെന്ന് ദേവസ്വം മാനേജർ മനോജ് കെ. നായർ അറിയിച്ചു.

Related posts

മാർകിസ്റ്റ് പാർട്ടിയുടെ ബിജെപിയുമായുള്ള ബന്ധത്തിലെ പൊളിയാത്ത പാലമായി ജോൺ ബ്രിട്ടാസ് എംപി മാറി – മുനവ്വറലി തങ്ങൾ

Sudheer K

അസിസ്റ്റന്റ് കളക്ടറായി എ.സി. പ്രീതി ചുമതലയേറ്റു

Sudheer K

പഴുവിൽ തീർത്ഥകേന്ദ്രത്തിലെ ഊട്ടു തിരുനാൾ തുടങ്ങി

Sudheer K

Leave a Comment

error: Content is protected !!