പടിയം: ചൂരക്കോട് ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങ് ഭക്തിസാന്ദ്രമായി. മേൽശാന്തി നീലമന വിജയകുമാർ കുത്തു വിളക്കിന്റെയും ശംഖ്നാഥത്തിന്റെയും അകമ്പടിയോടെ കതിർകറ്റയേന്തി ക്ഷേത്രം പ്രദക്ഷിണം വെച്ച് മണ്ഡപത്തിൽ പൂജ നടത്തി. പുന്നപുള്ളി മന ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും ഡോ. കൃഷ്ണദാസിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ നിവേദ്യം വിതരണം ചെയ്തു. ക്ഷേത്രം അഗ്രശാലയിൽ വിദ്യാർത്ഥികൾക്കായി രാമായണ മത്സരവും മുതിർന്നവർക്ക് രാമായണ പാരായണ മത്സരവും നടന്നു. ഉപദേശക പ്രസിഡൻ്റ് സുദനൻ എരണേഴത്ത്, സെക്രട്ടറി രാമചന്ദ്രൻ പാദൂർ മഠം, ജയൻ രാധാകൃഷ്ണൻ, ഷൈജു പള്ളിയിൽ രാമൻകുട്ടി നെടുങ്ങാട്ട്, രാധിക ,രാജേഷ് കളപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി.
previous post
