News One Thrissur
Updates

ലോട്ടറി ടിക്കറ്റിൻ്റെ കളർ കോപ്പി കാണിച്ച് തട്ടിപ്പ്, 15000 രൂപ നഷ്ടപ്പെട്ടു

കാട്ടൂർ: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിൻ്റെ കളർ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് തട്ടിപ്പ്, കാട്ടൂരിൽ ലോട്ടറി കച്ചവടക്കാരന് 15000 രൂപ നഷ്ടമായി. കാട്ടൂർ പോംപെ സ്കൂളിനടുത്ത് പ്രവർത്തിക്കുന്ന നെല്ലിപ്പറമ്പിൽ സ്റ്റോഴ്സ് ഉടമ തേജസ്നാണ് പണം നഷ്ടമായത്. സെപ്റ്റംബർ 27 നായിരുന്നു സംഭവം, മാസ്ക് ധരിച്ച് ബൈക്കിലെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്, ടിക്കറ്റിൽ സമ്മാനമുണ്ടെന്നും പണം മാറിതരണമെന്നും പറഞ്ഞാണ് യുവാവ് ലോട്ടറി കച്ചവടം നടത്തുന്ന തേജസിനെ സമീപിച്ചത്, സ്കാൻ ചെയ്തപ്പോൾ ടിക്കറ്റിൽ സമ്മാനം ഉണ്ടെന്ന് മനസ്സിലാക്കിയാണ് തേജസ് മൂന്ന് ടിക്കറ്റിന് 5000 വീതം ആകെ 15000 രൂപ നൽകിയത്. ഇതിന് ശേഷം ടിക്കറ്റ് മാറാനായി ഏജൻ്റിൻ്റെ അടുത്തേത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. ഒറിജിനലിനെ വെല്ലുന്ന ക്യൂആർ കോഡും സീലും ഉൾപ്പെടെ ഉണ്ടായിരുന്നു ടിക്കറ്റിൽ. തേജസ് കാട്ടൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതെ സമയം ഈ ടിക്കറ്റിൻ്റെ ഒറിജിനൽ ആലപ്പുഴ ട്രഷറിയിൽ മാറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാട്ടൂർ പോലീസ് അന്വേഷണം നടത്തുന്നുണ്ട്

Related posts

ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ബോർഡ് സ്ഥാപിച്ചു.

Sudheer K

ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!