തളിക്കുളം: കോട്ടത്തുകാവ് 46ാം നമ്പർ അംഗനവാടി കെട്ടിടം തുറന്നു. സി.സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.പി ടി.എൻ. പ്രതാപൻ താക്കോൽദാനം നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങിൽ മുഖ്യതിഥിയായി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത അധ്യക്ഷത വഹിച്ചു. 30 വർഷത്തിലധികമായി സേവനമനുഷ്ഠിക്കുന്ന അധ്വാപിക സതി ടീച്ചറേയും, മുതിർന്ന മോണിറ്ററിങ് കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ കരുണാട്ടില്ലത്തേയും ആദരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കെ അനിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ ജീജ രാധാകൃഷ്ണൻ, അക്രെഡിറ്റഡ് എൻജിനീയർ ജോൺസി, ഐസിഡിഎസ് സൂപ്പർവൈസർ മാരായ കെ. കെ. സിന്ധു, കെ. എസ്. സിനി., വാർഡ് മെമ്പർ സുമന ജോഷി, അംഗനവാടി അധ്യാപിക സതി ടീച്ചർ എന്നിവർ സംസാരിച്ചു. മുൻ എം.പി ടി. എൻ പ്രതാപന്റെ 2021-22 ലെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് അംഗനവാടിക്ക് പുതിയ കെട്ടിടം നിർമിച്ചത്. ഇരുനിലകളിലായി 508 ചതുരശ്ര അടിയിലാണ് കെട്ടിടത്തിൻ്റെ വിസ്തീർണ്ണം. താഴത്തെ നിലയിൽ സിറ്റൗട്ട്, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, അടുക്കള, സ്റ്റോറും, എയർകണ്ടീഷൻ ക്ലാസ്മുറി എന്നിവയും മുകളിലത്തെ നിലയിൽ ഹാളും ടോയ്‌ലെറ്റും ഉൾപ്പെടുന്നു. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തികൾ, ചുറ്റുമതിൽ കൂടി ഉൾപ്പെടുന്നതാണ് എസ്റ്റിമേറ്റ്. അംഗനവാടിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വിവിധ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. തളിക്കുളം പഞ്ചായത്തിലെ 26 അംഗനവാടിയിലെയും അധ്യാപകരും ഹെൽപ്പർമാരും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
previous post
