News One Thrissur
Updates

പ്രവാസ ലോകത്തെ അന്തിക്കാട്ടുകാർ സെമിനാർ നടത്തി.

അന്തിക്കാട്: ദി അന്തിക്കാട്സ് യുഎഇ അസോസിയേഷന്റെ 33ാം വാർഷികത്തോടാനുബന്ധിച്ച് നടത്തിയ സ്നേഹോത്സവം 2025 ൽ പ്രവാസലോകത്തെ അന്തിക്കാട്ടുകാർ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കൺവീനർ ഷാജി കളരിക്കൽ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൺവീനർ സക്കീർ ഹുസൈൻ പതിപറമ്പത്ത് അധ്യക്ഷതവഹിച്ചു. പ്രവാസി വ്യവസായി ഇ എം. ബദരുദീൻ, മുംബൈ പ്രവാസി രമേശ്‌ വാസു, ആഫ്രിക്കൻ പ്രവാസിയും എഴുത്തുകാരനുമായ സുരേഷ്, 1968 ൽ ലോഞ്ച് വഴി പ്രവാസതീരമണിഞ്ഞ രാജൻ കോണ്ട്രപ്പശ്ശേരി, പ്രവാസി വ്യവസായി ഷാഹുൽ അന്തിക്കാട് എന്നിവർ മുഖ്യാതിഥികളായി. പ്രവാസികൾക്കുള്ള വിവിധ പദ്ധതികൾ, ആനുകൂല്യങ്ങൾ അവകാശങ്ങൾ എന്ന വിഷയത്തിൽ പ്രവാസി തൃശൂർ ജില്ല പ്രശ്ന പരിഹാര സെൽ അംഗം അഡ്വ. എം. കെ. ഹക്ക് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജീവ്‌ സുകുമാരൻ, കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ ചേർത്തേടത്ത്, ബാബുരാജ് കാട്ടാനിൽ, രാമചന്ദ്രൻ, അജയഘോഷ് അടിയാറ, സോമൻ നടുപറമ്പിൽ, വേണു കൂനത്ത്, ഭൂബേഷ് തണ്ടാശ്ശേരി, വനിത കമ്മിറ്റി കൺവീനർ ജലജ സോമൻ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഷൈനി പ്രദീപ് മേനോൻ എന്നിവർ സെമിനാറിൽ പങ്കെടുത്തവർക്ക് മൊമെന്റോ സമ്മാനിച്ചു. ഓഫീസ് സെക്രട്ടറി യതീന്ദ്രൻ തണ്ടിയേക്കൽ നന്ദി പറഞ്ഞു

Related posts

മനക്കൊടി ഏലോത്ത് ക്ഷേത്രത്തിൽ ഭാഗവത പാരായണം

Sudheer K

വാടാനപ്പള്ളി ബി.വി. എൽപി സ്കൂൾ 96-ാം വാർഷികം: വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ സ്മാരക പുരസ്കാരം ശലഭ ശങ്കറിന് സമ്മാനിച്ചു.

Sudheer K

കുന്നംകുളത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ; 10 ലക്ഷം രൂപയും പിടി കൂടി.

Sudheer K

Leave a Comment

error: Content is protected !!