വാടാനപ്പള്ളി : നടുവിൽക്കര ബിവി എൽപി സ്കൂൾ 96-ാം വാർഷികവും വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ സ്മാരക അധ്യാപക അവാർഡ് സമർപ്പണവും നടന്നു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ. സുധീഷ് ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. സുജിത്ത് അധ്യക്ഷനായി.
സ്കൂൾ മാനേജർ ആശ ഗോപിദാസ് ഭദ്രദീപം തെളിയിച്ചു. നാട്ടിക എസ്.എൻ. ട്രസ്റ്റ് എച്ച്എസ്എസ് അധ്യാപിക ശലഭ ശങ്കറിന് വലപ്പാട് ഉപജില്ലയിലെ മികച്ച അധ്യാപികക്കുള്ള വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ സ്മാരക അവാർഡ് ചെയർമാൻ ഗോപി ദാസ് വന്നേരി സമർപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നൗഷാദ് മുഖ്യാതിഥിയായി. ചടങ്ങിൽ ഫോട്ടോ ജേണലിസം ഡിപ്ലോമയിൽ രണ്ടാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥി കെ.വി. ആരഭിയെ ആദരിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.എസ്. ദീപൻ മാസ്റ്റർ പൊയ്യാറ സൈജു സ്മാരക പുരസ്കാരം സമർപ്പിച്ചു.
അധ്യാപക പ്രതിനിധി എ.എ. ജാഫർ, പ്രധാനാധ്യാപിക ജീന ജോസ്, തൃത്തല്ലൂർ യു.പി. സ്കൂൾ പ്രധാനാധ്യാപിക കെ.ജി. റാണി, ബി.ആർ.സി കോഡിനേറ്റർ സലാഹുദ്ദീൻ, സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ചിന്നു അഖിൽ, മാതൃസംഗമം പ്രസിഡന്റ് ഷഹന ബദറുദ്ദീൻ, പി.ടി.എ. വൈസ് പ്രസിഡന്റ് തസ്നി ഷിയാസ്, സ്റ്റാഫ് സെക്രട്ടറി, ജിജോ തമ്പി, സ്കൂൾ ലീഡർ ദക്ഷ ദിജിൽ എന്നിവർ പ്രസംഗിച്ചു.
