News One Thrissur
Updates

ലോറി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു

തൃശൂർ: ദേശീയപാത ആമ്പല്ലൂരിൽ അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.മാടക്കത്തറ സ്വദേശി 33 വയസുള്ള റിതുവിനാണ് കുത്തേറ്റത്.ഷോൾഡറിൽ കുത്തേറ്റ റിതുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുത്തിയ അജ്മലിനെ പുതുക്കാട് പോലീസ് പിന്തുടർന്ന് പിടികൂടി.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് കൊടകരയിലേക്ക് മെറ്റലുമായി വന്ന റിതുവിൻ്റെ ടോറസിൽ ആമ്പല്ലൂർ അടിപ്പാതക്ക് സമീപം അജ്മലിൻ്റെ ലോറിയുമായി ഇടിക്കുകയായിരുന്നു.ഇതേ തുടർന്ന് രണ്ടുപേരും വാക്കുതർക്കമുണ്ടായി.പിന്നീട് മുന്നോട്ടെടുത്ത ടോറസിന് കുറുകെ ലോറി നിർത്തി പുറത്തിറങ്ങിയ അജ്മൽ സ്ക്രൂ ഡ്രൈവർ കൊണ്ട് റിതുവിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തടഞ്ഞു. ഇതുകണ്ട് നാട്ടുകാർ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അജ്മൽ

ലോറിയിൽ നിന്ന് കത്തിയെടുത്ത് റിതുവിനെ കുത്തുകയായിരുന്നു

Related posts

ഫാർമർ പ്രോഡ്യുസർ കമ്പനിയുടെ കളക്ഷൻ സെൻ്റർ കം ഔട്ട് ലെറ്റ് അന്തിക്കാട് ആൽ സെന്ററിൽ പ്രവർത്തനം തുടങ്ങി.

Sudheer K

ടി.കെ. ഭാസ്ക്കരൻ അനുസ്മരണം

Sudheer K

യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ മൂന്നംഗ സംഘം കൊടൈക്കനാലിൽ അറസ്‌റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!