വാടാനപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ സെബസ്ത്യാനോസിൻ്റെ അമ്പ് എഴുന്നള്ളിപ്പുകൾ ഭക്തി സാന്ദ്രമായി.ഇന്നലെ രാവിലെ ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന എന്നിവ നടന്നു. തിരുകർമ്മങ്ങൾക്ക് ഇടവകാംഗം ഫാ.ജോയ് മാളിയേക്കൽ നേതൃത്വം നൽകി. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് നടന്ന രൂപം എഴുന്നള്ളിപ്പിന് വികാരി ഫാ.ഏബിൾ ചിറമ്മൽ നേതൃത്വം നൽകി. രാത്രി കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള അമ്പുകൾ പള്ളിയിലേക്ക് പ്രവേശിച്ചു. തുടർന്ന് മെഗാ ബാൻറ് വാദ്യവും വർണ്ണമഴയും നടന്നു.
തിരുനാൾ ദിനമായ ഇന്ന് രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബ്ബാന നടക്കും. നവവൈദീകൻ ഫാ. അമൽ ചാഴൂർ മുഖ്യ കാർമ്മികത്വം വഹിക്കും, നവവൈദീകൻ ഫാ. ജോസഫ് ബ്രഹ്മകുളം സന്ദേശം നൽകും. വികാരി ഫാ.ഏബിൾ ചിറമ്മൽ സഹകാർമ്മികനാവും. വൈകിട്ട് 4.30 ന് വിശുദ്ധ കുർബ്ബാനക്ക് ഇടവകാംഗം ഫാ.ഡോ.സേവിയർ ക്രിസ്റ്റി നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണവും രാത്രി 7.00 ന് ഗാനമേളയും നടക്കും.
ട്രസ്റ്റിമാരായ ജോസഫ് പള്ളിക്കുന്നത്ത്, പി ടി ജെ ഫ്രാൻസിസ്, കെ എ ഫ്രെഡി ജനറൽ കൺവീനർ ആൻ്റണി പെരുമാടൻഎന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
