പഴുവിൽ: കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. ചേർപ്പ് എക് സൈസ്സ് സർക്കിൾ ഇൻസ്പെക്ടർ രാജിവ് ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ പ്രൊഫ.കെ.യു. അരുണൻ അദ്ധൃക്ഷത വഹിച്ചു. സിന്തറ്റിക് ലഹരി വിരുദ്ധ ബോധവത്ക്കരണ നാടകമായ കാഞ്ഞിരപ്പിള്ളി അമല തിയറ്റേഴ്സിന്റെ ഒറ്റ എന്ന നാടകത്തിലെ പ്രധാന നടൻ ബിജു ജയാനന്ദിനെ ചടങ്ങിൽ അനുമോദിച്ചു. സജി ത്ത് പാണ്ടാരിക്കൽ, ഇ.പി സൈമൺ, ഇവി എൻ പ്രേംദാസ് , ഉണ്ണികൃഷ്ണൻ കൊല്ലാടിക്കൽ, എൻ.എം.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കാഞ്ഞിരപ്പിള്ളി അമല ഒറ്റ നാടകം അവതരിപ്പിച്ചു.
previous post
