അന്തിക്കാട് : പുത്തൻപ്പള്ളിക്കാവ് കാർത്തിക വേലാഘോഷത്തിനിടയിലെ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റ സംഭവത്തിൽ 17 കാരൻ പാടിയിൽ. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ഉണ്ടായ അടിപിടിയിൽ അന്തിക്കാട് മാങ്ങാട്ടുകര സ്വദേശി പൊന്നിയാംപാലത്ത് വീട്ടിൽ ആദിത്യൻ (20) ആണ് നെഞ്ചിലും കൈതണ്ടയിലും കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവുമായി ബന്ധപ്പെട്ട് കുട്ടിക്കെതിരെ ബാലനീതി നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
next post
